ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ സംവിധാനം ആര്യൻ വിജയ്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ രാജ് വിമൽ രാജനാണ്.
ഫാമിലി എന്റെർറ്റൈനറായ ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡി ഓ പി ശ്രീനിവാസ റെഡ്ഢി, മ്യൂസിക് : ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് : ശക്തികാന്ത്, കഥ, തിരക്കഥ : രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, എഡിറ്റർ : സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ് : ഡോൺമാക്സ്.