നാലരവര്‍ഷം നീണ്ട ചിത്രീകരണം...: ‘ആടുജീവിതം’ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചു
Mail This Article
×
‘ആടുജീവിത’ത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ റാന്നിയില്‍ ആരംഭിച്ചു. നാലരവര്‍ഷം നീണ്ട ചിത്രീകരണത്തിന് ഈ മാസം സമാപനമാകും. പൃഥ്വിരാജ് അതിനായി പത്തനംതിട്ടയിലെത്തി. ചിത്രീകരണത്തിനായി 160 ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു.
പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയാണ് ‘ആടുജീവിതം’. അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് സംഗീതസംവിധാനം. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍.
ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ളതാണ് ചിത്രം. നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.