ADVERTISEMENT

മോഹൻലാൽ നായകനാകുന്ന‘ആറാട്ട്’ ഒക്ടോബറിൽ റിലീസ് ചെയ്യുന്നുവെന്ന പ്രചരണം തള്ളി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. നിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡി– ആക്‌ഷൻ ചിത്രമാണിത്. ഉദയകൃഷ്ണയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ADVERTISEMENT

ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT