Tuesday 11 June 2024 04:37 PM IST : By സ്വന്തം ലേഖകൻ

നടൻ അർജുൻ സർജയുടെ മകൾ ഐശ്വര്യ വിവാഹിതയായി; വരന്‍ ഉമാപതി, ചിത്രങ്ങള്‍

aishwarya-arjun-wedding

നടിയും തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളുമായ ഐശ്വര്യ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരൻ. ചെന്നൈയിൽ അർജുൻ പണി കഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

aiswarya-marr667

ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരാകുന്നത്. ജൂൺ 14ന് ചെന്നൈയിൽ വച്ചാണ് വിവാഹ വിരുന്ന്. സമുദ്രക്കനി, നടൻ വിശാലിന്റെ അച്ഛനും അഭിനേതാവുമായ ജി.കെ റെഡ്ഢി, കെ.എസ് രവികുമാർ, വിജയകുമാർ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുത്തു. 

aishwarya-umapathy-marriage
Tags:
  • Movies