അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ച് നടി അമല പോള്‍. പഴനി ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. നിറഞ്ഞ ചിരിയുമായി വെള്ള ചുരിദാറില്‍ കുറി തൊട്ട് പൂമാലയണിഞ്ഞ് നില്ക്കുന്ന അമലയുടെ ചിത്രങ്ങളാണ് പങ്കുവച്ചത്.
വിവേക് സംവിധാനം ചെയ്ത ടീച്ചര്‍ എന്ന ചിത്രമാണ് അമലയുടെതായി അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയത്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് അമലയുടെ പുതിയ ചിത്രം. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’ത്തിലും അമല പോൾ ആണ് നായിക.