‘ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ’; കുടുംബാംഗങ്ങൾക്കൊപ്പം നാട്ടില്‍ അവധിയാഘോഷിച്ച് ഗോപിക, മനോഹര ചിത്രങ്ങള്‍
Mail This Article
×
വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പ്രിയതാരം ഗോപികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. വിവാഹശേഷം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഗോപികയും കുടുംബവും വർഷങ്ങൾക്കു ശേഷമാണ് നാട്ടിലെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള അവധിയാഘോഷത്തിന്റെ ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്.
സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളിൽ കാണാം. മഞ്ഞ ഡ്രസിൽ അതീവ സുന്ദരിയായാണ് ഗോപിക. വർഷങ്ങൾക്ക് ശേഷം ഗോപികയുടെ ലുക്കിനു ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ.
ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭർത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും വിവാഹം. ആമി, ഏദൻ എന്നിവരാണ് മക്കൾ.
1.
2.
3.
4.