ADVERTISEMENT

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നാണ് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനില്‍  ഹൈ ഡിസ്റ്റിങ്ഷനോടെ മാളവിക പഠനം പൂർത്തിയാക്കിയത്. കോളജിലെ പിജി ടോപ്പർ ആണ് മാളവിക. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലിഷിൽ ആയിരുന്നു ബിരുദം പൂർത്തിയാക്കിയത്. അഞ്ചു വർഷവും സെന്റ് തെരേസാസിലായിരുന്നു മാളവികയുടെ പഠനം.

മമ്മൂട്ടി നായകനായ ‘കറുത്തപക്ഷികൾ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ, സിബിഐ അഞ്ചാം ഭാഗം തുടങ്ങിയവയാണ് മാളവിക അഭിനയിച്ച മറ്റു പ്രധാന സിനിമകൾ. 

ADVERTISEMENT
ADVERTISEMENT