ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ആദിത്യൻ ജയന്റെയും അമ്പിളി ദേവിയുടെയും മകൻ അർജുന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വളരെ ലളിതമായിരുന്നു പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ ആദിത്യൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

‘39 വർഷം മുന്നേ ഉള്ള ഒരു നവംബർ മാസം ഞങ്ങൾക്ക് ഒരുപാട് വേദന തന്ന ഒരു മാസമാണ് എന്നാൽ 39 വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഈശ്വരൻ അതെ നവംബർ മാസം സന്തോഷിക്കാൻ ഒരു അവസരം തന്നത് ഞങ്ങളുടെ അർജുൻ മോന്റെ ഒന്നാം പിറന്നാളാണ്. ഒരു ആർഭാടമില്ലാതെ ഞങ്ങൾ കുറച്ചുപേരു മാത്രം ഒപ്പം കുറച്ചുപേരുടെ പ്രാർത്ഥനയും,എന്റെ മോനെ അനുഗ്രഹിച്ച പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ വടക്കുംനാഥനും എന്റെ നന്ദി...’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT