Friday 16 April 2021 12:33 PM IST : By സ്വന്തം ലേഖകൻ

‘മനസ്സുകളുടെ ഭാവങ്ങളിലൂടെ ഈ പ്രയാണം ആരംഭിക്കുകയാണ്...’!ശ്രദ്ധേയമായി ‘അഗ്രം’ മ്യൂസിക് വിഡിയോ

agram

ശ്രദ്ധേയമായി ‘അഗ്രം’ മ്യൂസിക് വിഡിയോ. the verge that mind seeks എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഈ മനോഹര ഗാനത്തിന്റെ ആശയവും സംവിധാനവും അബ്ദുൾ ഷുക്കൂർ. ദിവിന്‍ ദിവാകരനാണ് പാട്ടിന്റെ വരികളെഴുതി സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത്.

‘യാത്രയാണ്... വികാര വിചാരങ്ങളുടെ സമ്മിശ്ര സങ്കേതമായ മനുഷ്യ മനസ്സിന്റെ ഒരറ്റം മുതൽ ഒരു വ്യക്തിയുടെ സന്തോഷങ്ങൾക്കും സങ്കോചങ്ങൾക്കും കൃത്യമായ ഉത്തരവും ആശ്വാസവും നൽകുന്ന പ്രകൃതിയുടെ വിശാലതയിലേയ്ക്ക് ഉള്ള യാത്ര! മനുഷ്യൻ വ്യത്യസ്തതകൾ നിറഞ്ഞ ഒരു കലയാകുമ്പോൾ പ്രകൃതി എപ്പോഴും കനിവാകുകയാണ്... അഭേദ്യമായ ഈ ബന്ധത്തിൽ അലിഞ്ഞു ചേരുന്ന ചിന്തകൾ, ആഗ്രഹങ്ങൾ, പരിഭവങ്ങൾ, നഷ്ടങ്ങൾ, നേട്ടങ്ങൾ, അറിവുകൾ തുടങ്ങി ജീവിത പാഠങ്ങളുടെയെല്ലാം അഗ്രങ്ങൾ തിരയുന്ന മനുഷ്യ മനസ്സുകളുടെ ഭാവങ്ങളിലൂടെ ഈ പ്രയാണം ആരംഭിക്കുകയാണ്...’.– പാട്ടിനെക്കുറിച്ച് അണിയറ പ്രവർത്തകർ കുറിക്കുന്നതിങ്ങനെ.