നകുലിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്, അവൻ തിരിച്ചു വരും...പ്രതീക്ഷകൾ പങ്കുവച്ച് അഹാന
Mail This Article
×
വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് നടി അഹാന കൃഷ്ണ.
നകുലിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന ശുഭവാർത്തയും അഹാന പങ്കുവയ്ക്കുന്നു. നകുൽ വീണ്ടും പഴയ ഉൽസാഹത്തിലേക്കു തിരികെയെത്തുമെന്നാണ് പ്രതീക്ഷ. അതിനായി പ്രാർത്ഥിക്കുന്നതായും താരം. നകുലിനൊപ്പമുള്ള ഫോട്ടോയും വിഡിയോയും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡി ഫോർ ഡാൻസ് എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് നകുൽ തമ്പി ശ്രദ്ധേയനായത്. തുടർന്ന് പതിനെട്ടാം പടി എന്ന ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച അപകടം നകുലിന്റെ ജീവിതത്തെ സാരമായി ബാധിയ്ക്കുകയായിരുന്നു.