മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. താരത്തിനും ഭാര്യ സിന്ധുവിനും നടി അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെ നാല് പെൺമക്കളാണ്.
ഇപ്പോഴിതാ, തങ്ങളുടെ ഒരു പഴയ കുടുംബചിത്രം പങ്കുവച്ച് അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.
ഒരു ഫാമിലി ഫ്രണ്ട് അയച്ചു തന്ന ഫോട്ടോയാണിതെന്ന് അഹാന. 2005 ഏപ്രില്‍ മാസത്തില്‍ എടുത്തതാണ്.
‘അന്ന് അമ്മയുടെ വയറ്റിലാണ് ഹന്‍സു. നാല് മാസമാണെന്ന് തോന്നുന്നു. ഈ ദിവസത്തെക്കുറിച്ച് എനിക്കങ്ങനെ ഓര്‍മയില്ല. പക്ഷേ, പുറത്തു ഫങ്ഷനു പോകാനും രുചികരമായ ഭക്ഷണം കഴിക്കാനും ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഗര്‍ഭിണിയായിരുന്നതിനാല്‍ അമ്മ ഈ ഭക്ഷണമൊന്നും അത്ര ആസ്വദിക്കാന്‍ സാധ്യതയില്ല.
ആ സമയത്തു ഞങ്ങള്‍ക്കുണ്ടായിരുന്നതില്‍ നല്ല ഡ്രസും ചെരിപ്പുമാണ് ഇട്ടിട്ടുള്ളത്. മിക്കതും ചെന്നൈയില്‍ നിന്നു വാങ്ങിക്കുന്നതാണ്. അന്ന് ഞങ്ങള്‍ക്ക് എല്ലാം ലിമിറ്റഡായിരുന്നു. മൂന്നോ നാലോ ജോഡി നല്ല ഡ്രസും ചെരിപ്പുകളും ഉണ്ടാകും. പോകുന്നിടത്തെല്ലാം അതു തന്നെ ഇട്ടിട്ട് പോകും. വീണ്ടും ഇടുന്നതിലൊന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്ത് വാര്‍ഡ്രോബില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. അതുപോലെ എവിടെയെങ്കിലും പോവുമ്പോള്‍ ഏത് ഇടണമെന്ന കണ്‍ഫ്യൂഷനും വരാറുണ്ട്. ഏറ്റവും മികച്ചത് തന്നെ ധരിക്കാനായി ശ്രദ്ധിക്കും.
അതുപോലെ അന്ന് അമ്മ എങ്ങനെയാണോ മുടി കെട്ടിത്തരുന്നത് അതു വച്ച് അങ്ങു പോകും. മനോഹരമായൊരു കാലഘട്ടത്തിലെ മധുരമുള്ള ഓര്‍മ്മകളാണ് ഇതൊക്കെ. ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ഞങ്ങളാരും അറിഞ്ഞിരുന്നില്ല. എല്ലാവരും ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു. അക്കാലത്ത് അമ്മയുടെ ഫോണിലുണ്ടായിരുന്ന റിങ് ടോണാണ് ഈ പാട്ട്. ഞങ്ങള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായിരുന്നു ഈ പാട്ട്’ .– അഹാന കുറിച്ചതിങ്ങനെ.
നിരവധിയാളുകളാണ് അഹാനയുടെ പോസ്റ്റിനു കമന്റുകളുമായി എത്തുന്നത്.