Wednesday 26 March 2025 12:17 PM IST : By സ്വന്തം ലേഖകൻ

ബോക്സിങ് മോഡ് ഓൺ...ഇടിച്ചു കയറാൻ നസ്‌ലിനും ടീമും...‘ആലപ്പുഴ ജിംഖാന’ ട്രെയിലർ എത്തി

alappuzha

നസ്‌ലിൻ നായകനായി, ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആക്‌ഷൻ കോമഡി ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ട്രെയിലർ എത്തി. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു മുഴുനീള എന്റെർടെയ്നർ തന്നെയാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ചിത്രം നിർമിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്.

ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്.