Monday 13 May 2024 10:42 AM IST : By സ്വന്തം ലേഖകൻ

നിറവയറുമായി റാമ്പിൽ ചുവടു വച്ച് അമല പോൾ, ആരവത്തോടെ സ്വീകരിച്ച് സദസ്സ്

amala-paul

നിറവയറുമായി റാമ്പിൽ ചുവടു വച്ച് തെന്നിന്ത്യയുടെ പ്രിയതാരം അമല പോൾ.

കൊച്ചിയിൽ ഗർഭിണികൾക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് അമല പോൾ പങ്കെടുത്തത്. അമലാപോൾ റാംപ് വാക്കുമായി എത്തിയതോടെ ആരവം ഉയർന്നു.

ഏറ്റവും കൂടുതൽ ഗർഭിണികളെ പങ്കെടുപ്പിച്ചതിന് വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോർഡും ഷോ നേടി. 105 ഗർഭിണികളാണ് ഫാഷൻ ഷോയിൽ പങ്കെടുത്തത്. ചേർത്തല പാണാവളി സ്വദേശി അനിലയാണ് ഫാഷൻ ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഗർഭകാലം ആഘോഷകരമാക്കുക എന്ന ഉദ്ദേശമാണ് ഫാഷൻ ഷോയ്ക്ക് പിന്നിൽ.