കഴിഞ്ഞ ദിവസമാണ് ഗായിക അഞ്ജു ജോസഫ് വിവാഹിതയായത്. ആദിത്യയാണ് വരൻ. ഇപ്പോഴിതാ, അഞ്ജു പങ്കുവച്ച വിവാഹ വിഡിയോയാണ് വൈറൽ. ‘ഒരുനാൾ കിനാവു പൂത്തിടും അതിൽ നമ്മളൊന്നു ചേർന്നിടും’ എന്ന പാട്ടിന്റെ വരികൾ കുറിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആലപ്പുഴ റജിസ്ട്രാര്‍ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നടി ഐശ്വര്യ ലക്ഷ്മിയേയും ദൃശ്യങ്ങളിൽ കാണാം. ആദിത്യ പാട്ടുപാടുന്നതും വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.