Wednesday 01 February 2023 12:03 PM IST : By സ്വന്തം ലേഖകൻ

അന്‍വര്‍ റഷീദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു: ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്

anvar

അന്‍വര്‍ റഷീദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. എന്നാല്‍ ഫഹദ് നായകനാവുന്ന ഈ ചിത്രത്തില്‍ അന്‍വര്‍ റഷീദ് സംവിധായകന്‍ ആയിരിക്കില്ല, നിര്‍മ്മാതാവ് ആയിരിക്കുമത്രേ.

ജിത്തു മാധവനാവും ഈ ചിത്രം സംവിധാനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരു ആയിരിക്കും പ്രധാന ലൊക്കേഷന്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ രണ്ട് തവണയാണ് അഭിനയിച്ചിട്ടുള്ളത്. ആന്തോളജി ചിത്രമായ 5 സുന്ദരികളിലെ ചെറുചിത്രം ആമിയിലും 2020 ല്‍ പുറത്തിറങ്ങിയ ട്രാന്‍സിലും.