Friday 14 February 2025 10:51 AM IST : By സ്വന്തം ലേഖകൻ

ഫോബ്സ് ഇന്ത്യ ‘30 അണ്ടർ 30’ പട്ടികയിൽ ഇടം നേടി അപർണ ബാലമുരളി: കയ്യടിച്ച് ആരാധകർ

aparna

ഫോബ്സ് ഇന്ത്യയുടെ ‘30 അണ്ടർ 30’ പട്ടികയിൽ ഇടം നേടി അപർണ ബാലമുരളി. എന്റർടെയ്ൻമെന്‍റ് കാറ്റഗറിയിലാണ് അപർണയുടെ നേട്ടം. ധനുഷ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘രായൻ’, ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’ എന്നിവയുൾപ്പെടെയുള്ള സിനിമകളിലെ അഭിനയം പരിഗണിച്ചാണ് അപർണ തിരഞ്ഞെടുക്കപ്പെട്ടത്.

ഫോർബ്സ് ഇന്ത്യ വർഷം തോറും 30 വയസ്സിന് താഴെയുള്ള പ്രമുഖ വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. സംരംഭകർ, ഇന്‍ഫ്ലൂവന്‍സന്മാർ, ഡിസൈനർമാർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെയാണ് ഫോബ്സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്.

‘അപർണ ബാലമുരളി എന്റർടെയ്ൻമെന്‍റ് വിഭാഗത്തിലെ വിജയികളിലൊരാളാണ്. ദേശീയ അവാർഡ് ജേതാവായ അപർണ ഇപ്പോൾ അൽപം സരസവും രസകരവുമായ പുതിയ വഴിയിലേക്ക് കടക്കാനൊരുങ്ങുകയാണ്’ എന്ന കുറിപ്പോടെയാണ് ഫോബ്‌സ് ഇന്ത്യ ചിത്രം പങ്കുവച്ചത്.