Friday 22 October 2021 10:10 AM IST : By സ്വന്തം ലേഖകൻ

‘ഷൂട്ട് ഇല്ലാത്ത ഒരു ദിവസം...’: സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് അപർണ ദാസ്

aparna-das

സ്വിമ്മിങ് പൂളിൽ നിന്നുള്ള തന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് യുവനടി അപർണ ദാസ്. ‘No shoot day’ എന്ന കുറിപ്പോടെയാണ് അവധി ദിവസത്തിന്റെ ആഘോഷങ്ങൾക്കിടെ പകർത്തിയ ഈ പുത്തൻ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ അപര്‍ണ്ണ വിനീത് ശ്രീനിവാസൻ നായകനായ ‘മനോഹരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. ഇപ്പോൾ വിജയ്‌യുടെ ‘ബീസ്റ്റ്’ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ്ണ . തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.