രാത്രി യാത്രയ്ക്കിടെ കേരള പൊലീസിൽ നിന്നു മോശം അനുഭവം നേരിട്ടെന്ന് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിൽ നിന്നും വരുന്ന വഴിയാണ് സംഭവം. ഒരു ഓട്ടോയിൽ സ്ത്രീകൾ മാത്രമായി യാത്ര ചെയ്തു വരികയായിരുന്നുവെന്നും തങ്ങളെ തടഞ്ഞു നിർത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്നും അർച്ചന പറയുന്നു. വളരെ മോശമായിരുന്നു അവരുടെ പെരുമാറ്റം എന്നും അതൊട്ടും സുരക്ഷിതമായി തോന്നിയെന്നും അർച്ചന കുറിച്ചു.