സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എസ്. സനോജ് കഥയും സംവിധാനവും നിര്‍വഹിച്ച ‘അരിക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, സിജി പ്രദീപ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി.എസ്. സനോജ്, ജോബി വര്‍ഗീസ് എന്നിവരാണ് തിരക്കഥ.
ഛായാഗ്രഹണം – മനേഷ് മാധവന്‍. എഡിറ്റര്‍ - പ്രവീണ്‍ മംഗലത്ത്, പശ്ചാത്തലസംഗീതം - ബിജിബാല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഗോകുല്‍ദാസ്. ഈ മാസം ചിത്രം തിയറ്ററുകളിലെത്തും.