ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ത്ഥിയുമാ യിരുന്ന സോമദാസ് ചാത്തന്നൂരിന്റെ മരണത്തിൽ വേദന പങ്കിട്ട് നടിയും അവതാരകയുമായ ആര്യ.
‘വിശ്വസിക്കാനാകുന്നില്ല! ദിവസങ്ങള്‍ക്കു മുന്‍പ് ‘സ്റ്റാര്‍ട്ട് മ്യൂസിക്കി’ന്റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള്‍ വലിയ സന്തോഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും എന്റെ പൊന്നു സോമൂ...അത്രയും നിഷ്‌കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ആയിരിക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും വേണ്ടി പാടിയ മനോഹര ഗാനങ്ങള്‍ക്കൊക്കെയും നന്ദി. ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്‌കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ. ‘കണ്ണാനകണ്ണേ’ എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല. ഷൂട്ടിങ് ഷ്‌ളോറില്‍ വച്ച് അവസാനം കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ...ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍’. നമ്മുടെ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ’. – സോമദാസിന്റെ ചിത്രം പങ്കുവച്ച് ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.