‘നിക്കർ ഉണ്ട് ബിഗിലേ...’! പരിഹസിക്കാൻ എത്തിയവർക്ക് തകർപ്പൻ മറുപടികളുമായി ആര്യ: ഫോട്ടോഷൂട്ടുമായി താരം

Mail This Article
×
സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയനടിയും അവതാരകയുമായ ആര്യ. താരം പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയമാണ്. Your Only limit is YOU എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾക്ക് താഴെ ഒട്ടേറെ കമന്റുകൾ വരുന്നുണ്ട്. പല കമന്റുകൾക്കും ആര്യ മറുപടി നൽകുന്നുണ്ട്. ഒരാൾ ഫോട്ടോക്ക് താഴെ ‘പാൻസ് മുഖ്യം ബിഗില്... സോറി ആര്യ...’ എന്നു കമന്റിട്ടതിന് ‘നിക്കർ ഉണ്ട് ബിഗിലേ...സോറി ആര്യന്‍’ എന്നാണ് ആര്യ നൽകിയ മറുപടി.