Thursday 03 December 2020 12:54 PM IST : By സ്വന്തം ലേഖകൻ

‘അടുക്കളേന്ന് അരങ്ങത്തേക്ക് വന്നപ്പോ അവിടേം ദേ അടുക്കള …’! പുതിയ ചിത്രം പങ്കുവച്ച് രസികന്‍ കുറിപ്പുമായി അശ്വതി

aswathy-sreekanth

സീരിയൽ ലൊക്കേഷനിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ ഒരു ചിത്രം പങ്കുവച്ച് രസികന്‍ കുറിപ്പുമായി മലയാളത്തിന്റെ പ്രിയ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. ‘അടുക്കളേന്ന് അരങ്ങത്തേക്ക് വന്നപ്പോ അവിടേം ദേ അടുക്കള...’ എന്നാണ് അടുപ്പിനടുത്തു നിന്നു തീ കൂട്ടുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അശ്വതി തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോൾ ചക്കപ്പഴം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം.