തെന്നിന്ത്യയുടെ പ്രിയതാരം ഫഹദ് ഫാസിലിനൊപ്പമുള്ള തന്റെ മനോഹര ചിത്രം പങ്കുവച്ച് നടൻ ബാബു ആന്റണി.
‘പൂവിനു പുതിയ പൂന്തെന്നൽ ചെയ്യുന്നതിനിടയിൽ എന്റെ മടിയിൽ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ ഞങ്ങൾ’ എന്ന കുറിപ്പോടെയാണ് പരസ്പരം മുത്തമേകുന്ന ബാബു ഫഹദിന്റെയും തന്റെയും ചിത്രങ്ങൾ ബാബു ആന്റണി പോസ്റ്റ് ചെയ്തത്.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. കല്യാണി പ്രിയദർശൻ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, ഇടവേള ബാബു, ബാബു ആന്റണി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം – ജിന്റോ ജോർജ്, സംഗീതം – ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിങ് – അഭിനവ് സുന്ദർ നായിക്.