Tuesday 18 June 2024 12:04 PM IST : By സ്വന്തം ലേഖകൻ

‘മക്കൾ വേണമെകിൽ ആദ്യം മകളുടെ അമ്മയെ റെസ്പക്ട് ചെയ്യണം’: മറുപടിയുമായി ബാല

bala

ഫാദേഴ്‌സ് ഡേയിൽ മകൾ അവന്തികയ്ക്കൊപ്പമുള്ള തന്റെ ഒരു പഴയ വിഡിയോ നടൻ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ശ്രദ്ധേയമായിരുന്നു. MY TEARS OF MEMORY . HAPPY FATHER'S DAY എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്. എന്നാൽ ഈ പോസ്റ്റിനു താഴെ മോശം കമന്റുമായി ഒരാൾ എത്തിയതും ബാല അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘ഡാ അണ്ണാച്ചി... മക്കൾ വേണമെകിൽ ആദ്യം മകളുടെ അമ്മയെ റെസ്പക്ട് ചെയ്യണം... ഇല്ലാതെ എവടെ കിടന്നു മോങ്ങിയിട്ടു ഒരു കാര്യവുമില്ല’ എന്ന കമന്റിന്, ‘എന്നെ വിമർശിച്ച് നിങ്ങൾ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങൾ സ്വന്തം അച്ഛന്റെ സ്നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ. അദ്ദേഹം സന്തോഷിക്കും’ എന്നാണ് ബാല നൽകിയ മറുപടി.

നിരവധിയാളുകളാണ് ബാലയ്ക്ക് പിന്തുണയുമായി പോസ്റ്റിനു താഴെ എത്തുന്നത്.