Saturday 21 September 2019 11:41 AM IST : By സ്വന്തം ലേഖകൻ

വിവാഹ വേദിയില്‍ താരങ്ങളായി കുഞ്ഞ് സ്റ്റീവും ജോക്കുട്ടനും! ഭഗത് മാനുവലിന്റെ വെഡ്ഡിങ് വിഡിയോ വൈറൽ

bhgath-new

യുവനടൻ ഭഗത് മാനുവലിന്റെ വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനാണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. മുൻ വിവാഹത്തിൽ ഇരുവർക്കും സ്റ്റീവ്, ജോക്കുട്ടൻ എന്നിങ്ങനെ ഓരോ ആൺമക്കളുണ്ട്.

സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിലായിരുന്നു വിവാഹം. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സ്റ്റീവും ജോക്കുട്ടനും ചേർന്നാണ് ദമ്പതികളെ മാല നൽകി സ്വീകരിച്ചത്.

ഇനിയുള്ള എന്റെ യാത്രയിൽ കൂട്ടു വരാൻ ഒരാൾ കൂടി എന്ന കുറിപ്പോടെ വിവാഹച്ചിത്രം ഭഗത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.