Wednesday 17 January 2024 02:13 PM IST : By സ്വന്തം ലേഖകൻ

ഭാഗ്യ സുരേഷിന് വിവാഹാശംസകളുമായി മലയാള സിനിമാ ലോകം: വിഡിയോ

bhagya-new-2

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് വിവാഹാശംസകളുമായി മലയാള സിനിമാ ലോകം. ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ വിരുന്നില്‍ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ബിജു മേനോൻ, കെ.എസ് ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ, ജോഷി, ഫാസിൽ തുടങ്ങിയവർ കുടുംബ സമേതം പങ്കെടുത്തു.

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ്സ് മോഹൻ ആണ് ഭാഗ്യ സുരേഷിന്റെ വരൻ.

ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്.

സിനിമാ താരങ്ങൾക്കായി 19 ന് കൊച്ചിയിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20 ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടക്കും.