ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുതെന്ന് നടി ഭാമ.
‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം ? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചത്.
താൻ ഒരു സിംഗിള്‍ മദറാണെന്ന് അടുത്തിടെ ഭാമ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും.’ മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ സമൂഹ മാധ്യമത്തിൽ കുറിച്ചതിങ്ങനെ.
ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പിന്നീട് ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കി. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കി.