Friday 02 December 2022 02:59 PM IST : By സ്വന്തം ലേഖകൻ

ഭാമയുടെ പൊന്നോമനയ്ക്ക് രണ്ടാം പിറന്നാൾ...: ചിത്രവും കുറിപ്പും പങ്കുവച്ച് താരം

bhama

മകള്‍ ഗൗരിക്ക് രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്, മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഭാമ. ‘She turns 2 today – 2/12/2022. HAPPY BIRTHDAY to U my AMMUKUTTY (Gauri)’ എന്നാണ് ചിത്രത്തിനൊപ്പം ഭാമ കുറിച്ചിരിക്കുന്നത്.

ഭാമയുടെയും ഭർത്താവ് അരുണിന്റെയും ആദ്യത്തെ കൺമണിയാണ് ഗൗരി. മകളുടെ ചിത്രങ്ങൾ അപൂർവമായേ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളൂ.

നിരവധിയാളുകളാണ് ഗൗരിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.