Friday 24 September 2021 12:30 PM IST : By സ്വന്തം ലേഖകൻ

‘ഒപ്പമില്ലാത്ത 6 വർഷം...മിസ് യൂ അച്ഛാ...’: അച്ഛന്റെ ഓര്‍മ ദിനത്തില്‍ ചിത്രവും കുറിപ്പും പങ്കുവച്ച് ഭാവന

bhavana

അച്ഛന്റെ ഓർമകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക ഭാവന. അച്ഛന്റെ ഓര്‍മ ദിനത്തിലാണ് അച്ഛനും അമ്മയും ഒന്നിച്ചുള്ള ഒരു പഴയകാല ഫോട്ടോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കു വച്ചത്. ‘ഒപ്പമില്ലാത്ത 6 വർഷം...മിസ് യൂ അച്ഛാ...’ ചിത്രത്തിനൊപ്പം ഭാവന കുറിച്ചു.

2015 സെപ്റ്റംബറിലാണ് ഭാവനയുടെ അച്ഛൻ ജി.ബാലചന്ദ്ര മേനോന്‍ അന്തരിച്ചത്. ക്യാമറാമാനായിരുന്നു അദ്ദേഹം.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലാണ് ഭാവന സ്ഥിരതാമം.