കാഴ്ചയുടെ മറ്റൊരു അനുഭവമൊരുക്കാൻ ‘ഭ്രമം’ വരുന്നു: ടീസർ ഹിറ്റ്
Mail This Article
×
പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ ടീസർ എത്തി. ബോളിവുഡ് ചിത്രം ‘അന്ധാദുന്നി’ന്റെ റീമേക്കാണ് ഭ്രമം. ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും അഭിനയിക്കുന്നു.
എപി ഇന്റർനാഷനൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7ന് ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും.