ADVERTISEMENT

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെ ശ്രദ്ധേയയായ താരം പിന്നീട് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി.

ദേവിയുടെയും ജീവിത പങ്കാളിയും ഗായകനുമായ കിഷോർ വർമയുടെയും 16ാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ വാർഷിക ദിനത്തിൽ ദേവി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ADVERTISEMENT

കിഷോറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദേവി ചന്ദനയുടെ കുറിപ്പ്. ദീർഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു കിഷോറിന്റെയും ദേവിയുടെയും വിവാഹം. ഇപ്പോൾ പൗർണ്ണമിതിങ്കൾ എന്ന സീരിയലിൽ ആണ് ദേവി അഭിനയിക്കുന്നത്.

ADVERTISEMENT
ADVERTISEMENT