ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം ‘11:11’ ന്റെ ആദ്യപോസ്റ്റർ എത്തി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംവിധായകൻ ജി എസ് വിജയനാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

‘ദി സ്പിരിച്ച്വൽ ഗൈഡൻസ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമർ, ഫാന്റസി, മിസ്റ്ററി ജോണറിലാണ് അവതരിപ്പിക്കുന്നത്. ധ്യാനിനു പുറമെ ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സാജു നവോദയ, നോബി, സുധീർ പറവൂർ, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, ദിനേശ് പണിക്കർ, ശരത്, കൊല്ലം ഷാ, സന്തോഷ് കുറുപ്പ്, രാജ്കുമാർ, സജി എസ് മംഗലത്ത്, മാസ്റ്റർ ആദി സജി സുരേന്ദ്രൻ, അഖിൽ സജി, ബിച്ചാൾ മുഹമ്മദ്, ബിനുദേവ്, വിനോദ് ബി വിജയ്, മറീന മൈക്കിൾ, ധന്യ മേരി വർഗ്ഗീസ്, അഞ്ജന അപ്പുക്കുട്ടൻ, രശ്മി അനിൽ, പ്രതിഭാ പ്രതാപ്, രാജേശ്വരി, സരിത കുക്കു, യാമി സോന, ബേബി ഇഷ മുജീബ്, ബേബി അനുഗ്രഹ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു.

ADVERTISEMENT

ബാനർ - വൺ ലെവൻ സ്റ്റുഡിയോസ്, കഥ, സംവിധാനം- മഹേഷ് കേശവ്, സജി എസ് മംഗലത്ത്, ഛായാഗ്രഹണം - പ്രിജിത്ത് എസ്ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, എഡിറ്റിംഗ് - സോബിൻ കെ സോമൻ, ത്രീഡി സ്റ്റീരിയോഗ്രാഫി -ജീമോൻ കെ പൈലി, ജയപ്രകാശ് സി ഓ, പ്രൊഡക്ഷൻ കൺട്രോളർ -നിജിൽ ദിവാകർ, കോസ്റ്റ്യും - ജതിൻ പി മാത്യു, കോറിയോഗ്രാഫി - വിനു മാസ്റ്റർ, ആക്ഷൻസ് - ബ്രൂസ്‌ലി രാജേഷ്, സ്റ്റിൽസ് ബൈജു രാമപുരം, പി ആർ ഒ - അജയ് തുണ്ടത്തിൽ.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT