Friday 06 December 2024 11:44 AM IST : By സ്വന്തം ലേഖകൻ

ദിലീപ് ശബരിമലയിൽ ദർശനം നടത്തി, താരം മടങ്ങിയത് നട അടച്ച ശേഷം

dileep

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്‌ച നട അടയ്ക്കുന്നതിന് തൊട്ടുമുൻപ് ദർശനം നടത്തിയ താരം ഹരിവരാസനം കീർത്തനം പൂർത്തിയായി, നട അടച്ച ശേഷമാണ് മടങ്ങിയത്.

അതേസമയം, പ്രിൻസ് ആൻഡ് ഫാമിലി, ഭാഭാഭാ എന്നിങ്ങനെ ദിലീപിന്റെ രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബിന്റോ സ്റ്റീഫൻ സംവിധാനം െചയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലിയിൽ സിദ്ദീഖ്, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കര്‍ എന്നിവരും താരനിരയിലുണ്ട്.