Friday 13 September 2024 11:45 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ വിവാഹം നേരത്തേ കഴിഞ്ഞു’: വിഡിയോ പങ്കുവച്ച് ആ ‘കുഞ്ഞ് രഹസ്യം’ വെളിപ്പെടുത്തി ദിയ കൃഷ്ണയും അശ്വിൻ ഗണേഷും

diya

കഴിഞ്ഞ വർഷം തന്നെ തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും കഴിഞ്ഞാഴ്ച്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ കൃഷ്ണയും അശ്വിൻ ഗണേഷും.

‘സെപ്റ്റംബര്‍ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഞങ്ങള്‍ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സത്യം ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണത്’.– ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ തന്റെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതുമുൾപ്പെടുന്ന റീല്‍ പങ്കുവച്ച് ദിയ കുറിച്ചു. ‘ഞങ്ങളുടെ കുഞ്ഞ് രഹസ്യം’ എന്ന കുറിപ്പോടെയാണ് റീൽ പങ്കുവച്ചിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണ് അശ്വിന്റെ വേഷം. ‘ഞങ്ങളുടെ കുഞ്ഞ് രഹസ്യം’ എന്ന അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചത്.

നിരവധിയാളുകളാണ് റീലിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.