നിവിൻ പോളി നായകനാകുന്ന ‘ഡോൾബി ദിനേശൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
ആയിരത്തൊന്നു നുണകൾ, സർക്കീട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്.
ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം. എഡിറ്റിങ് നിധിൻ രാജ് ആരോൾ.