നടന്‍ ദുൽഖർ സൽമാന് ജന്മദിനാശംസകൾ നേർന്ന് നസ്രിയയും അഹാന കൃഷ്ണയും. ദുൽഖറിനൊപ്പമുള്ള മനോഹര ചിത്രവും കുറിപ്പും പങ്കുവച്ചുകൊണ്ടാണ് ഇരുവരും പിറന്നാളാശംസ നേർന്നത്.
‘‘ജന്മദിനാശംസകൾ ബം. ഞങ്ങൾ എല്ലായ്പ്പോഴും നിനക്കൊപ്പം ഉറച്ചുനിൽക്കുകയും നിന്നെ ആഘോഷമാക്കുകയും ചെയ്യും. ധീരനായ പോരാളിയും നല്ലൊരു വ്യക്തിയുമായ നീ എല്ലാ നന്മകളും അർഹിക്കുന്നു. ഒരുപാട് സ്നേഹവും ആലിംഗനങ്ങളും നിനക്കായി നൽകുന്നു. നിന്റെ കുഞ്ഞി.’’- നസ്രിയ കുറിച്ചു.
‘‘ദുൽഖറിന് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. പത്തു വർഷങ്ങൾക്ക് മുൻപ്, ദുൽഖറിനെ പരിചയപ്പെടുമോ, അല്ലെങ്കിൽ ദുൽഖർ എന്നെ അറിയുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിപ്പുറം സുഹൃത്ത് എന്ന് വിളിക്കാവുന്ന നിലയിലായി. പങ്കിട്ട സ്നേഹത്തിനും നല്ല സമയത്തിനും ഭക്ഷണത്തിനും നന്ദി. പ്രിയപ്പെട്ടവർക്ക് നിങ്ങൾ നൽകുന്ന സ്നേഹം, എന്തുനല്ല മനുഷ്യനാണ് നിങ്ങളെന്നതിന് തെളിവാണ്. എല്ലാ ആശംസകളും നേരുന്നു. ഒരുപാട് കാലമായി സൂക്ഷിച്ചു വച്ച ചിത്രമാണിത്.’’- അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.