ADVERTISEMENT

പൃഥ്വിരാജിന് ജൻമദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ. തന്റെയും പൃഥ്വിയുടെയും കുടുംബസംഗമങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഡിക്യുവിന്റെ ആശംസ.

‘ഹാപ്പി ബര്‍ത്ത് ഡേ പൃഥ്വിരാജ്, നമുക്കെല്ലാവര്‍ക്കും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാന്‍ കഴിഞ്ഞു, ഈ വര്‍ഷം സംഭവിച്ച മികച്ച കാര്യങ്ങളിലൊന്നാണിത്. മനോഹരമായ പിറന്നാളായിരിക്കുമെന്ന് കരുതുന്നു... ’ ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കളാണ് ദുൽഖറും പൃഥ്വിയും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമുണ്ട്.

ADVERTISEMENT
ADVERTISEMENT