Monday 26 April 2021 12:53 PM IST : By സ്വന്തം ലേഖകൻ

തമിഴ്നാട്, പഞ്ചാബി, കേരള സ്റ്റൈല്‍ കല്യാണക്കൂട്ട്! ദുർഗ കൃഷ്ണയുടെ വിവാഹ ഒരുക്കങ്ങളുടെ വിഡിയോ

durga

അടുത്തിടെയായിരുന്നു നടി ദുർഗ കൃഷ്ണയുടെ വിവാഹം. ഇപ്പോഴിതാ, താരത്തിന്റെ വിവാഹ ഒരുക്കങ്ങളുടെ വിഡിയോ ശ്രദ്ധേയമാകുന്നു. മേക്കപ്പ് ആർടിസ്റ്റ് വികാസ് വി.കെ.എസ് ആണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹത്തിനു വേണ്ട സ്വർണങ്ങൾ എടുക്കുന്നതു മുതൽ വിവാഹവസ്ത്രം വരെയുള്ള സാധനങ്ങളുടെ ഷോപ്പിങ് വിഡിയോ ആണിത്.

തമിഴ്നാട്, പഞ്ചാബി, കേരള സ്റ്റൈലിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമാണ് വിവാഹാഘോഷത്തിനായി ദുര്‍ഗ തിരഞ്ഞെടുത്തത്.

ഏപ്രിൽ അഞ്ചിന് ഗുരുവായൂരിൽ വച്ചായിരുന്നു ദുർഗയുടെയും യുവനിർമാതാവ് അർജുൻ രവീന്ദ്രന്റെയും വിവാഹം.