ADVERTISEMENT

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന്റെ സന്തോഷം കുറിച്ച്, ബിരുദ ദാന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഫെമിന ജോർജ്. മിന്നൽ മുരളിയിലെ ബ്രൂസ്‍ലി ബിജി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ് ബിജി.

സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എം.കോം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോളജിൽ വച്ചു നടന്ന ചടങ്ങിൽ ഫെമിന ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി ചേർന്നത്.

ADVERTISEMENT

രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഫെമിന ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT