വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ മഞ്ജു വാരിയര്‍, ഗായത്രി അശോക്, വിശാഖ് നായര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ റിലീസ് മാറ്റിവച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയോടെ. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുന്നു’.– അണിയറ പ്രവർത്തകർ അറിയിച്ചു.