ADVERTISEMENT

രസകരമായ വിഡിയോ പങ്കുവച്ച് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞ് ഫുക്രു. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ടിക്ടോക്കിലൂടെ താരമായവരിൽ സുപ്രധാനിയാണ് ഫുക്രു എന്ന പേരിലറിയപ്പെടുന്ന കൊല്ലം സ്വദേശി കൃഷ്ണജീവ്. ടിക് ടോക്കിലൂടെ മോഡലിങ്ങിലേക്കും പിന്നാലെ സിനിമയിലും ഹ്രസ്വചിത്രങ്ങളിലും റിയാലിറ്റി ഷോയിലും അവസരങ്ങള്‍ ലഭിച്ച ഫുക്രുവിന് നിലവിൽ 44 ലക്ഷം ഫോളോവേഴ്സ് ആണ് ടിക് ടോക്കിൽ ഉള്ളത്.

‘ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. അദൃശ്യമായ നിരവധി തടസ്സങ്ങൾ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു എന്നു വിഡിയോയുടെ ഒടുവിൽ എഴുതി കാണിക്കുന്നു

ADVERTISEMENT

ടിക്ടോക്കിനു പുറമേ ഷെയർ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്സെൻഡർ, വൈറസ് ക്ലീനർ എന്നിവ ഉൾപ്പെട 59 ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ നിരോധിച്ചത്.

ADVERTISEMENT
ADVERTISEMENT