മഹാകുംഭമേളയില്‍ പങ്കെടുത്ത് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍. ഭാര്യയും നടിയുമായ മേനകയാണ് സുരേഷ് കുമാര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഭാഗ്യമാണ്’ എന്നാണ് വിഡിയോയ്‌ക്കൊപ്പം മേനക കുറിച്ചത്.
നിരവധി താരങ്ങളാണ് കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്.