Friday 25 September 2020 10:06 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ റെക്കോർഡിങ് പൂർത്തിയായി, അത്ഭുതകരമായ അനുഭവം’! ഇമ്രാനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗോപി സുന്ദർ

gopi

ഐഡിയ സ്റ്റാർ സിങ്ങർ വേദിയെ ത്രസിപ്പിച്ചിരുന്ന ആ പഴയ ഇമ്രാൻ ഖാൻ ഓട്ടോറിക്ഷ ഡ്രൈവറായ വാർത്ത അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇമ്രാന്‍ പാടുന്നതിന്റെ പുതിയ വിഡിയോകളും ആസ്വാദകർ ഏറ്റെടുത്തു. അങ്ങനയാണ് മ്യൂസിക് റിയാലിറ്റി ഷോ ‘സരിഗമ പതനിസ’യുടെ ഫൈനലിൽ ഇമ്രാൻ അതിഥിയായി എത്തിയത്. ആ വേദി ഇമ്രാന്റെ ജീവിതത്തിൽ പുതിയൊരു തുടക്കത്തിന്റെതു കൂടിയായി. മത്സരത്തിന്റെ വിധികർത്താക്കളിലൊരാളായിരുന്ന ഗോപി സുന്ദർ ഇമ്രാന് വാക്കു നൽകി – ‘എന്റെ ഒരു പാട്ട് നീ പാടും’.

ഇപ്പോഴിതാ, ഇരുവരുമൊന്നിച്ച ആ പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞതിന്റെ സന്തോഷം കുറിച്ച്, ഗോപിസുന്ദർ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഇമ്രാനൊപ്പമുള്ള ചിത്രങ്ങളാണ് വൈറൽ.

‘ഞങ്ങളുടെ റെക്കോർഡിങ് സെഷൻ ഞങ്ങൾ പൂർത്തിയാക്കി. ഈ മിടുക്കനായ പ്രതിഭാധനനായ ഇമ്രാൻ ഖാനുമായി ഒരുമിച്ച് വർക്ക് ചെയ്തത് അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ നിലനിർത്തുക ഞങ്ങൾ ഒരു മനോഹരമായ പാട്ടിന്റെ ആദ്യ വരിയുമായി വരുന്നു – സംഗീതമേ….....’ എന്നാണ് ഗോപിസുന്ദർ കുറിച്ചത്.