കുട്ടനാട് ഫിലിം ക്ലബിന്റെ യൂട്യൂബ് ചാനലിനു വേണ്ടി, അയ്മനം സാജൻ രചനയും സംവിധാനവും നിർവഹിച്ച്, ഗുണ്ട് കുട്ടപ്പനും സിനിമാപിള്ളേരും എന്ന വെബ് സീരിസിന്റെ മൂന്നാം എപ്പിസോഡും ശ്രദ്ധേയമാകുന്നു.
കൊറോണ കാലത്തെ പരിമിതികൾക്കുള്ളിൽ, ,മൊബൈൽ ഫോണിൽ സംവിധായകൻ തന്നെയാണ് വെബ് സീരിസ് ചിത്രീകരിച്ചിരിക്കുന്നത്. കുട്ടനാടൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥ, ആക്ഷേപഹാസ്യ രീതിയിലാണ് അവതരിപ്പിക്കുന്നത്.
സിനിമ അറിയാത്ത ഗുണ്ട് കുട്ടപ്പനും കൂട്ടുകാരും സിനിമ പിടിക്കാൻ ഇറങ്ങുന്നതാണ് കഥ. കുട്ടനാട് ഫിലിം ക്ലബിലെ അംഗങ്ങളായ ജയിംസ് കിടങ്ങറ, റെനീഷ്, അനിൽ ബോസ്, ജയകൃഷ്ണൻ ആറന്മുള, സിറിയക് കിടങ്ങൂർ എന്നിവരോടൊപ്പം മറ്റുള്ളവരും വേഷമിടുന്നു.