ADVERTISEMENT

വിവാഹ വാർഷിക ദിനത്തിൽ സ്കോഡയുടെ സെഡാൻ സ്ലാവിയ സ്വന്തമാക്കി നടൻ ഹരീഷ് കണാരൻ. ‘വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി’ എന്ന കുറിപ്പോടെ കാറിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

1.5 ലീറ്റര്‍ ടി.എസ്.ഐ, 1 ലിറ്റര്‍ ടി.എസ്.ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. മൂന്നു സിലിണ്ടര്‍ 1.0 ലിറ്റര്‍ മോഡലിന് 110 പി.എസ് കരുത്തുണ്ട്. 1.5 ലിറ്ററിന് 150 പിഎസാണ് കരുത്ത്.1.0 ലിറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്ററിനുള്ളത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ്ഷോറൂം വില.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT