ക്യാമറയും കുസൃതിച്ചിരിയുമായി പ്രണവ്: പിറന്നാൾ ദിനത്തിൽ ‘ഹൃദയം’ ക്യാരക്ടർ പോസ്റ്റർ

Mail This Article
×
പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ‘ഹൃദയം’ ക്യാരക്ടർ പോസ്റ്റർ. കയ്യിൽ ക്യാമറയുമായി നിൽക്കുന്ന പ്രണവാണ് പോസ്റ്ററിൽ.
പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന്, ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനും മോഹൻലാലുമുൾപ്പടെയുള്ളവർ പോസ്റ്റർ പങ്കുവച്ചു.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത്. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം.