ADVERTISEMENT

ട്രയംഫ് ടൈഗർ 900 ജി ടി മോഡല്‍ സ്വന്തമാക്കി നടൻ ഇന്ദ്രജിത്ത്. 15,04,785 രൂപയാണ് ഈ ബൈക്കിന്റെ വില. ഷോറൂമിൽ നിന്ന് ബൈക്കുമായി പോകുന്നതിന്റെ വിഡിയോ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സാഹസിക യാത്രകൾക്കും, ഓഫ്-റോഡ് ഡ്രൈവിനുമുതകുന്ന വാഹനമാണിത്. റെയിൻ, റോഡ്, സ്പോർട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നൽകിയിട്ടുണ്ട്. ട്രയംഫ് ടൈഗർ 900 പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. ത്രീ-സിലിണ്ടർ എൻജിനിൽ നിന്ന് ഉയർന്ന ശേഷിയുള്ള പുതിയ എൻജിനുമായാണ് ട്രയംഫ് ടൈഗർ 900 എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT