ADVERTISEMENT

മരിക്കാത്ത ചിരിയോർമകൾ സമ്മാനിച്ച് മലയാളത്തിന്റെ ഒരേയൊരു ഇന്നച്ചൻ പോയി...ആ പ്രതിഭയുടെ അടയാളപ്പെടുത്തലുകളായ നൂറുകണക്കിനു കഥാപാത്രങ്ങളും നർമത്തിൽ പൊതിഞ്ഞ ജീവിതസന്ദർഭങ്ങളും അതിജീവനത്തിന്റയും ആത്മവിശ്വാസത്തിന്റെയും നിറചിരിയും മാത്രം ഇനി ബാക്കി...മഹാനടന് വിട...

പൊതുദർശനം നടക്കുന്ന കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തില്‍ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരും സാധാരണക്കാരുമുൾപ്പടെ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാൻ ഇവിടേക്കെത്തുന്നു.

ADVERTISEMENT

ഒരുമണി വരെയാണ് സ്‌റ്റേഡിയത്തിൽ പൊതുദർശന ചടങ്ങുകൾ നടക്കുക. ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക്. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്ത്മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്‌കാരം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT