സ്റ്റൈലിഷ് ലുക്കിൽ ‘തട്ടത്തിന്‍ മറയത്ത്’ സുന്ദരി: ഇഷ തൽവാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറൽ

Mail This Article
×
മലയാളത്തിന്റെ ‘തട്ടത്തിന്‍ മറയത്ത്’ സുന്ദരി ഇഷ തൽവാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു. സ്റ്റൈലിഷ് ലുക്കിലാണ് ഇഷ ചിത്രത്തിൽ. Because, why not ! എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് ഇഷ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, തെല്ലുങ്ക്,ഹിന്ദി,ഭാഷകളിലും ഇഷ അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇഷ തല്‍വാര്‍. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.