‘പ്രേമലു’വിലൂടെ ശ്രദ്ധേയനായ നടൻ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷ്.
കഥയും തിരക്കഥയും നടി നിലീൻ സാന്ദ്ര. മുജീബ് മജീദാണ് സംഗീത സംവിധാനം. സിനു താഹിറാണ് സിനിമാറ്റോഗ്രാഫി. ചമൻ ചാക്കോ എഡിറ്റിങ്.